തകർന്ന ചേനപ്പാടി റോഡ് നന്നാക്കുവാൻ നടപടിയില്ല : റോഡിൽ ശവപ്പെട്ടി വച്ച് എസ്എംവൈഎം പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: തകർന്ന് തരിപ്പണമായി കിടക്കുന്ന എരുമേലി – ചേനപ്പാടി – പഴയിടം റോഡിന്റെ പുനരുദ്ധാരണ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ചേനപ്പാടി എസ്എംവൈഎം – യുവദീപ്തിയുടെ നേതൃത്വത്തിൽ റോഡിൽ ശവപ്പെട്ടി വച്ച് പ്രതിഷേധിച്ചു. തകർന്ന കിടക്കുന്ന റോഡിലൂടെ എസ്എംവൈഎം പ്രവർത്തകർ ശവപ്പെട്ടി വഹിച്ചുകൊണ്ട് കാൽനടയായിട്ടാണ് പ്രതിഷേധിച്ചത്.

ചേനപ്പാടിയെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക വഴിയാണ് ചേനപ്പാടി – എരുമേലി – പഴയിടം റോഡ്. വർഷങ്ങളായി ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടിയിലേക്ക് കടക്കാതെ വാഹനഗതാഗതവും കാൽനടയാത്രയും ദുസഹമായ അവസ്ഥയിലാണ് ഇപ്പോൾ റോഡ്. മെറ്റിൽ ഇളകി റോഡിൽ കുഴികൾ രൂപപ്പെട്ട നിലയിലാണ്. കുഴികളിൽ ചാടി പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടെന്നും ഇരുചക്രയാത്രികരാണ് ഏറെയും കുഴിയിൽ വീഴുന്നതെന്നും ചേനപ്പാടി എസ്എംവൈഎം പ്രസിഡന്‍റ് സച്ചിൻ വല്യേടത്ത് പറഞ്ഞു. വർഷങ്ങളായി തകർന്ന് കിടക്കുന്ന ഈ റോഡിനെ അധികൃതർ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണെന്നും റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്എംവൈഎം ഭാരവാഹികൾ പറഞ്ഞു

error: Content is protected !!