കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം 5 പേർക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് സമീപം, വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ, ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം 5 പേർക്ക് പരിക്ക് പറ്റി. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
ഓട്ടോറിക്ഷാ ഓടിച്ചിരുന്ന മുണ്ടക്കയം മുപ്പത്തി ഒന്നാം മൈൽ ഇലവുങ്കൽ ജിസ് (31), യാത്രികരായ ഇഞ്ചിയാനി വലക്കമറ്റം ലാലി (58) , മകൾ റിയ (32), റിയയുടെ ഒരുമാസം പ്രായമായ കുട്ടി എന്നിവർക്ക് അപകടത്തിൽ സാരമായ പരിക്കുപറ്റി. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാർ ഡ്രൈവർ മുക്കാലി കറ്റുവേലിൽ സാബു (45) എന്നയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.