നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മറിഞ്ഞു ഒരാള്‍ക്ക് പരിക്കേറ്റു

പിണ്ണാക്കനാട് : നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മറിഞ്ഞു ഒരാള്‍ക്ക് പരിക്കേറ്റു. പൈക പിണ്ണാക്കനാട് റോഡില്‍ ചേരാനിയ്ക്ക് സമീപമായിരുന്നു അപകടം. കുമളി സ്വദേശിനി ജോളി തങ്കച്ചനാ(55)ണ് പരിക്കേറ്റത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. പൂനെയില്‍ പോയി തിരികെ വരികയായിരുന്നു ഇവര്‍. കൊച്ചിയില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം കുമളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ജോളിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!