ആശ ജോയി മഹിളാ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്
കാഞ്ഞിരപ്പള്ളി : മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയിയെ മഹിളാ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് ആയി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് നിയമിച്ചു. ചേനപ്പാടി കണ്ടത്തിൽ ടെഡിയുടെ ഭാര്യയാണ് ആശ ജോയി. നിലവിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയാണ് ആശ ജോയി .