ദേവസ്വംഭൂമി കൈയേറ്റം: രാഷ്ട്രീയ മുതലെടുപ്പ് അരുതെന്ന് സി.പി.എം.
പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്ര ദേവസ്വം വക സ്വത്ത് കൈയേറി റോഡ് നിർമിച്ച സംഭവം നേരിൽ കണ്ടിട്ടും എതിർക്കാത്ത ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുകയാണെന്ന് സി.പി.എം.പൊൻകുന്നം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ചിറക്കടവിലെ ജനങ്ങളെ വിശ്വാസത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുത്.
കൈയേറ്റം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും സി.പി.എം.ആവശ്യപ്പെട്ടു.