കാർഷിക മേഖലയ്ക്കായി പുത്തൻപായ്ക്കേജുകൾ പ്രഖ്യാപിക്കണം: ജോസ് കെ മാണി

മുണ്ടക്കയം: ഇന്ത്യയിലെ കർഷകരിൽ സംജാതമായിരിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര പായ്ക്കേജുകൾ പ്രഖ്യാപിക്കണമെന്നും വിവാദ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്നും കേരളാ കോൺഗ്രസ് (എം)ചെയർമാൻ ശ്രീ.ജോസ് കെ.മാണി ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജക മണ്ഡത്തിലെ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മത്സരിച്ചവർക്കും, ജയിച്ചവർക്കും നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണം കൂടുതൽ കാര്യക്ഷമമാകണമെന്നും കാർഷിക മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുന്നതും- യുവജനങ്ങൾക്കും തൊഴിലാളികൾക്കും തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കണമെന്നും ജനപ്രതിനിധികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഐതിഹാസിക വിജയത്തിലേക്ക് പാർട്ടിയേയും ഇടതുപക്ഷ മുന്നണിയേയും നയിച്ച ജോസ് കെ മാണിക്ക്, രണ്ടിലയിൽ ആലേഖനം ചെയ്ത ഉപഹാരം നിയോജകമണ്ഡലം കമ്മറ്റി സമ്മാനിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെസി ഷാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണിക്കുട്ടി മoത്തിനകം, ബിജി കല്ലങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ:സാജൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, വിമല ജോസഫ്, മിനി സാവിയോ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റന്മാരായ തോമസുകുട്ടി കറിയാപുരയിടം, ജെസി ജോസ്, റെജി ഷാജി എന്നിവർക്കും സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷർക്കും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണം നൽകി.

നിയോജകം മണ്ഡലം പ്രസിഡൻ്റ് അഡ്വ:സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറി പ്രാഫ. ലോപ്പസ് മാത്യു,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ്കുട്ടി അഗസ്തി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, തോമസ്കുട്ടി മുതുപുന്നക്കൽ, സിറിയക് ചാഴികാടൻ, തോമസ് കട്ടക്കൽ, ഡയസ് കോക്കാട്ട്, പി.ടി തോമസ് പുളിക്കൽ, ചാർലി കോശി,സോജൻ ആലക്കുളം,ജോർഡിൻ, ബാബു ടി ജോൺ ,കേരളാ യൂത്ത് ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ്‌ ജാൻസ് വയലിക്കുന്നേൽ, കെ.എസ്. സി (എം)നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളി,വനിതാ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോളി ഡൊമിനിക് അജിവെട്ടുകല്ലാംകുഴി, കെ.പി സുജീലൻ, മോളി ദേവസ്യ, തോമസ് മാണി,അനിയാച്ചൻ മൈലപ്ര, പി സി. സൈമൺ,തങ്കച്ചൻ കാരക്കാട്ട്, റോയി വിളക്കുന്നേൽ, സിബി സൗരി രിയാംകുഴിയിൽ, തോമസ് മാണി, അജേഷ് കുമാർ, ചാക്കോ തുണിയംപ്രായിൽ, തങ്കച്ചൻ പറയരുപറമ്പിൽ,ഔസേപ്പച്ചൻ വരവുകാല,വിജയൻ വേങ്ങത്താനം, സദാനന്ദൻ,സാബു കലാപറമ്പിൽ, സണ്ണി വെട്ടുകല്ലേൽ,സിഞ്ചു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!