പാറത്തോട്ടിൽ കാറിടിച്ചു പരിക്കേറ്റ വിദ്യാർഥിനിക്ക് ശസ്ത്രക്രിയ നടത്തി ; അപകടനില തരണംചെയ്തു.
കാഞ്ഞിരപ്പള്ളി: നിയന്ത്രണവിട്ട കാറിടിച്ച് ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനി ഷാനി സാബുവിനെ ശസ്ത്രകിയയ്ക്ക് വിധേയയാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാനി അപകടനില തരണംചെയ്തുവരികയാണ്.
കാലുകളിൽ രണ്ട് ശസ്ത്രക്രിയകൂടി ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇടുപ്പെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്. ചൊവ്വാഴ്ച പാറത്തോട് കവലയ്ക്ക് സമീപമായിരുന്നു അപകടം. വഴിയരികിലൂടെ നടന്നുപോയ ഷാനിയെ, റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുമായി ചേർത്ത് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലുകൾക്കാണ് ഗുരുതരപരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.