ചിറക്കടവ് പള്ളിപ്പടിയിൽ  ബസും ബൈക്കും കൂട്ടിയിടിച്ചു അപകടം

കാഞ്ഞിരപ്പള്ളി: പൊൻകുന്നം -വിഴിക്കിത്തോട്- എരുമേലി ശബരിമല പാതയിൽ ചിറക്കടവ് പള്ളിപ്പടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും, ബൈക്കും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രികൻ ചുങ്കപ്പാറ സ്വദേശി അൽ അമീനെ (25) സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത് . എരുമേലിയിൽ നിന്നും കർണാടകയിലേക്കു പോവുകയായിരുന്ന ബസും, പൊൻകുന്നത്തു നിന്നും മണിമല യിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബസ് പാലം കയറി മണിമല റോഡിലേക്കു പ്രവേശിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പൊൻകുന്നത്തു നിന്നും മണ്ണംപ്ലാവ് ചിറക്കടവ് വഴി കാഞ്ഞിരപ്പള്ളി മണിമല റോഡിൽ നിന്നും ചിറക്കടവ് പള്ളി പടിയിൽ നിന്നും വിഴിക്കത്തോട് വഴി എരുമേലിക്ക് ഉള്ള ഷോർട്ട്കട്ട്  റോഡാണ് തീർത്ഥാടകർ കുടുതലായി ഉപയോഗിച്ചുവരുന്നത്. സീസൺ ആയാൽ ഈ റോഡിൽ ക്രമാതിതമായ തിരക്കാണ് അനുഭവപ്പെടുന്നത് . ചിറക്കടവിൽ നിന്നും വിഴിക്കത്തോടിനു തിരിയുന്ന മുക്കവലയിൽ സീസണിൽ രണ്ട് പോലീസിനെ നിയോഗിക്കുന്നതാണ് പതിവ് ഇവിടെ എരുമേലിയിൽ നിന്നും വരുന്ന വണ്ടികൾ അശ്രദ്ധമായി മണിമല റോഡിലേക്ക് പ്രവേശിക്കുന്നതണ് അപകടകാരണം . ഈ ഭാഗത്ത് പാലത്തിന്റെ ഇരുകരകളിലും ഹമ്പുകൾ സ്ഥാപിച്ചും ഹോംഗാർഡിനെ എങ്കിലും നിയോഗിച്ച് പരിഹാരം ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേൽ , സാവിയോ പാമ്പുരി , ജോർജ്കുട്ടി പൂതക്കുഴി , ജോസ് പാനാപള്ളി, ജോഷി ഞള്ളിയിൽ , ജോസ്ഫ് പാട്ടത്തിൽ , രഞ്ജിത്ത് ചുക്കാനാനി , ടോമി പാലമുറി , ദീപാ കുമാരി എന്നിവർ ആവശ്യപ്പെട്ടു.

error: Content is protected !!