കത്തോലിക്ക കോൺഗ്രസ് നടത്തുന്ന
അതിജീവനയാത്ര
ഡിസംബർ 19ന് കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി :വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം കണ്ടെത്തു ണ്ടത്തുക. റബ്ബർ, ഉല്പന്നങ്ങൾക്ക് നെല്ല്, നാളികേരം തുടങ്ങിയ കാർഷിക ന്യായവില ഏർപ്പെടുത്തുക, വിളനാശത്തിന് നഷ്ടപരിഹാരം നൽകുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ.ബിജു പറയന്നിലം നയിക്കുന്ന അതിജീവനയാത്രയ്ക്ക് ഡിസംബർ 19 ചൊവ്വാഴ്‌ച കാഞ്ഞിരപ്പള്ളി രൂപതയിൽ സ്വീകരണം നൽകും.

ഡിസംബർ 11ന് കാസർഗോഡ് നിന്നും ആരംഭിച്ച അതിജീവനയാത്രയെ 19 ന് 2 മണിക്ക് രൂപതാ അതിർത്തിയായ കപ്പാട് പള്ളി ജംഗ്ഷനിൽ സ്വീകരിക്കും. 2.45ന് മുണ്ടക്കയം ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം രൂപത വികാരി ജനറൽ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയുടെ കെ.കെ റോഡ് മൈതാനിയിൽ 3.45ന് നടക്കുന്ന സമാപനസമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.

ഡിസംബർ 22ന് തിരുവനന്തപുത്ത് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കുന്ന അതിജീവനയാത്രയെ ഗ്ലോബൽ സമിതി ഭാരവാഹികളും അനുഗമിക്കുന്നുണ്ട്. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വൈദികരും സന്യസ്‌തരും വിവധ അൽമായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

പത്രസമ്മേളനത്തിൽ രൂപതാഡയറക്ടർ ഫാ. മാത്യൂ പാലക്കുടി, പ്രസിഡന്റ്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കൽ, ഗ്ലോബൽ സമിതിയംഗം സണ്ണിക്കുട്ടി അഴകമ്പായിൽ. സംഘാടക സമിതി കൺവീനർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, ട്രഷറർ ജോജോ തെക്കുംചേരിക്കുന്നേൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!