KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയില്‍ അയ്യപ്പഭക്തരിൽ നിന്നും അമിത വില ഈടാക്കുന്നു : ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി ‌.

എരുമേലി : അയ്യപ്പ ഭക്തരില്‍ നിന്നും അമിതമായി തുക ഈടാക്കുന്നുവെന്ന് ആരോപിച്ച് എരുമേലിയിൽ വിവിധ ഹൈന്ദവ സംഘടനകൾ പ്രധിഷേധ നാമജപ മാര്‍ച്ചും ധർണയും നടത്തി. കൊച്ചമ്പലത്തിൽ നിന്നും ആരംഭിച്ച മാര്‍ച്ച് വലിയ അമ്പല ഗോപുരത്തിങ്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു.

സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് അനിത, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, അയ്യപ്പ സേവാ സംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി, സേവ സമാജം താലൂക്ക് പ്രസിഡന്റ് റ്റി. അശോക് കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!