അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തി

എരുമേലി : ശബരിമല പാതയിൽ തുടർക്കഥയായ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ നിർത്തിച്ച് ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. അപകടസാധ്യതയുള്ള കണമല, കണ്ണിമല ഇറക്കങ്ങളിൽ വാഹനങ്ങൾ വേഗതകുറച്ച് ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ഗിയറിലോ മാത്രമേ സഞ്ചരിക്കാവൂ മുതലായ മുന്നറിയിപ്പുകൾ ഉള്ള ലഘുലേഖകൾ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ വിതരണം ചെയ്തു.

ലഘുലേഖകളിൽ സേഫ് സോണിന്റെ ഹെൽപ്‌ലൈൻ നമ്പറുകൾ ഉണ്ട്. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ശ്യാം, കൺട്രോളിങ് ഓഫീസർ ഷാനവാസ് കരീം, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരായ അനീഷ് കുമാർ, സുധീഷ്, ജയപ്രകാശ്, ആശാ കുമാർ, റ്റിനേഷ് മോൻ, സെബാസ്റ്റ്യൻ, സുരേഷ് കുമാർ, വരുൺ , രാജു, ബിനു ജീവനക്കാരായ റെജി എ സലാം , ജോബി ജോസഫ്, അനീഷ്, ഫൈസൽ, പ്രതീഷ് എന്നിവർ പങ്കെടുത്തു.

error: Content is protected !!