ആരോഗ്യം, ശുചിത്വ മേഖലകള്‍ക്ക് മുന്‍ഗണന നൽകുവാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : സമഗ്രമായ ആരോഗ്യപരിപാലനവും പരിസര – ശുചിത്വവും നടപ്പിലാക്കുക വഴി പകര്‍ച്ച വ്യാധികളെ തടഞ്ഞുനിര്‍ത്തി ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ്ണമായ പുരോഗതി ഉറുപ്പുവരുത്താന്‍ ഉതകുന്ന പദ്ധതികള്‍ക്ക് 2024-25 വാര്‍ഷിക പദ്ധതിയില്‍ നൂതനമായ പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അറിയിച്ചു.

2024-25 വര്‍ഷത്തെ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. വൈസ് പ്രസിഡന്‍റ് റ്റി.എസ് ക്യഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി , ജയശ്രീ ഗോപിദാസ് , പി.കെ അബ്ദുള്‍ കരീം , ഷക്കീല നസീര്‍ , സാജന്‍ കുന്നത്ത്, കെ.എസ് എമേഴ്സണ്‍ , ജൂബി അഷറഫ് , റ്റി.ജെ മോഹനന്‍, രത്നമ്മ രവീന്ദ്രന്‍ , ഡാനി ജോസ് , അനു ഷിജു, സെക്രട്ടറി എസ്.ഫൈനല്‍ , ജോയിന്‍റ് ബി.ഡി.ഒ റ്റി.ഇ സിയാദ് , പ്ലാന്‍ കോ-ഓര്‍ഡിനിറേറ്റര്‍ വി.എസ് സുബി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!