പാറത്തോട് ഗ്രാമപഞ്ചായത്ത് പാതയോരങ്ങളിൽ സ്നേഹാരാമങ്ങൾ ഒരുക്കുന്നു.
പാറത്തോട് : ഇടക്കുന്നം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ഡൊമനിക്സ് കോളേജ്, കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളുടെ എൻ.എസ്.എസ് യൂണിറ്റുകളുടെയും പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാറത്തോട് പഞ്ചായത്തിലെ 26-ാ ം മൈൽ , പൊടിമറ്റം, വെളിച്ചിയാനി എന്നീ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ സ്നേഹാരാമങ്ങൾ ഒരുങ്ങുന്നു.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പുതു തലമുറ ഏറ്റെടുത്ത ഈ ദൌത്യം നാടിന്റെ മുഖഛായ തന്നെ മാറ്റുന്ന പ്രവർത്തിയാണെന്നും, തുടർപ്രവർത്തനങ്ങൾ നാട് ഒന്നിച്ചു നിന്ന് ഏറ്റെടുക്കേണ്ടതാണെന്നും പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡൻറ് ജിജി ഫിലിപ്പ്, ജോണിക്കുട്ടി മഠത്തിനകം, ബീനാ ജോസഫ്, സോഫി ജോസഫ്, സിന്ധു മോഹനൻ, ഷേർളി വർഗ്ഗീസ്, കെ.എ സിയാദ്, സെക്രട്ടറി അനൂപ് എൻ, അസി.സെക്രട്ടറി പൊന്നമ്മ എ.എസ്, എൻ.എസ്.എസ് കോർഡിനേറ്റേഴ്സ് ലിമിയ, രാഹുൽ, ജോജി എന്നിവർ പ്രസംഗിച്ചു. മേരിക്യൂൻ സ് ഹോസ്പിറ്റൽ വക സ്നേഹോപഹാരം കുട്ടികൾക്ക് സമ്മാനിക്കുകയുണ്ടായി.