എലിക്കുളത്ത് ഇനി ഫ്രണ്ട് ഓഫീസ് സേവനം റോബോട്ട് നല്‍കും
എലിക്കുളം: പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിലേക്കെത്തുന്നവരെ സ്വീകരിക്കാന്‍ റോബോര്‍ട്ട് തയ്യാർ . എലിക്കുളം പഞ്ചായത്ത് പാത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് റോബോര്‍ട്ട് നിര്‍മിച്ചത്.
പനമറ്റം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും നിര്‍മാണത്തില്‍ സഹായികളായി. മലയാളി വനിതയുടെ രൂപത്തിലാണ് റോബോട്ട് നിര്‍മിച്ചിരിക്കുന്നത്.
റോബോട്ടിനായുള്ള പേര് നിര്‍ദ്ദേശിക്കാനുള്ള അവസരവും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഞ്ചായത്ത് നല്‍കുന്നുണ്ട്.
വിജയിക്കുന്നവര്‍ക്ക് പഞ്ചായത്തിന്റെ ഉപഹാരവും ലഭിക്കും. താത്പര്യമുള്ളവര്‍ 28 നകം 9446204953, 9497702262 എന്നീ നമ്പറുകളില്‍ പേരുകള്‍ വാട്ട്സ് ആപ്പ് ചെയ്യണം.
30 നാണ് റോബോട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കുക.
പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള മൂന്നര ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം. വിദ്യാര്‍ഥികള്‍ സൗജന്യമായാണ് റോബോട്ട് നിര്‍മിച്ച് നല്‍കിയത്. വിപണിയില്‍ ഇത്തരം റോബോട്ടുകള്‍ക്ക് 18 ലക്ഷം രൂപയോളമാണ് വില.
വിപണിയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സാധനങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ എങ്ങനെ പുതിയ പരീക്ഷണങ്ങള്‍ നടത്തി വിജയിക്കാം എന്നതിന് ഉദാഹരണമാണ് പുതിയ റോബോട്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു.