എലിക്കുളത്ത് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് പദ്ധതിക്ക് തുടക്കമായി.
എലിക്കുളം: ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുത്ത യു.പി,, ഹൈസ്‌കൂളുകളിലെ കുട്ടികളെ പാലിയേറ്റീവ് പരിശീലകരാക്കുവാൻ ഉതകുന്ന രീതിയിലുളള സംരഭത്തിന് പൈക.സി.എച്ച്.സിയിൽ തുടക്കമായി. സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് യൂണിറ്റ് ഉദ്ഘാടനം സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹക്കൂട് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സിൽവി വിൽസൺ,എലിക്കുളം ഗ്രാമ പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കളം, സൂര്യമോൾ , അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്,ആശ റോയ്, ദീപ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്ട് ,കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ സജിത അനിൽ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത സ്‌കൂളിലെ കുട്ടികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങളും നൽകി.