അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

എരുമേലി : അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. എരുമേലി മഠത്തില്‍ പറമ്പില്‍ വിശ്വംഭരന്‍ (60) ആണ് മരിച്ചത്.

കഴിഞ്ഞ 12 ന് രാത്രി എട്ട് മണിയോടെ എരുമേലി – മുണ്ടക്കയം റോഡില്‍ ചരളയിലായിരുന്നു അപകടം. വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.
കൃഷ്ണകുമാരിയാണ് ഭാര്യ, മക്കള്‍ – ഗോപിക, അനശ്വര, നിതിന്‍. മരുമക്കള്‍ – വി ആര്‍ രതീഷ് , ധനേഷ്.

error: Content is protected !!