KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഇളങ്ങുളം: എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആദ്യ വഴിയോര വിശ്രമകേന്ദ്രം ഇളങ്ങുളം നാലാംമൈലിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷരായ സൂര്യമോൾ, ഷേർളി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനിജോയ്, ആശാ റോയ്, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ , കെ.എം.ചാക്കോ , ജിമ്മിച്ചൻ ഈറ്റത്തോട്ട് , യമുന പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം.മുഹ്‌സിൻ എന്നിവർ സംസാരിച്ചു

പാലാ പൊൻകുന്നം റോഡിൽ,  നാലാംമൈലിന് സമീപം ഇളങ്ങുളം ചന്തവളവിലാണ് ഹൈവേ നിർമാണത്തിനിടെ ബാക്കിയായ സ്ഥലത്ത് വിശ്രമകേന്ദ്രം നിർമിച്ചത്. വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമുണ്ട്. ഒപ്പം ശൗചാലയസൗകര്യവും. കുടുംബശ്രീയുടെ ലഘുഭക്ഷണശാലയുമുണ്ടാവും. ഇതിനോട് ചേർന്ന് ഉദ്യാനത്തിന്റെ നിർമാണവും പൂർത്തീകരിക്കുന്നുണ്ട്. ഏഴാംമൈലിലും വഴിയോര വിശ്രമകേന്ദ്ര നിർമാണം അവസാനഘട്ടത്തിലാണ്. സംസ്ഥാനസർക്കാരിന്റെ ഫണ്ടുൾപ്പെടെ 47 ലക്ഷം രൂപയോളമാണ് രണ്ട് കേന്ദ്രത്തിനുമായി വിനിയോഗിച്ചത്.

error: Content is protected !!