വീടു നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് കുടുംബശ്രീ സി. ഡി. എസ് അംഗങ്ങൾ വീട് നിർമ്മിച്ച് നൽകുന്നു

കാഞ്ഞിരപ്പള്ളി : 2021ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് പാറത്തോട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസ് അംഗങ്ങൾ വീട് നിർമ്മിച്ച് നൽകുന്നു. പാറത്തോട് പഞ്ചായത്ത് അഞ്ചാം വാർഡിലെ പറത്താനത്തും ഒമ്പതാം വാർഡിലെ ഇടക്കുന്നത്തുമാണ്
10,17,250 രുപ ചെലവിൽ രണ്ടു വീടുകൾ നിർമ്മിച്ചു നൽകുന്നത്.

മുന്നൂറിലേറെ കുടുംബശ്രീ അംഗങ്ങളിൽ നിന്നുമാണ് വീടു നിർമ്മാണത്തിനുള്ള തുക സമാഹരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പാറത്തോട് പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ സ്വപ്ന ഭവനങ്ങളുടെ താക്കോൽ കൈമാറും.ചടങ്ങിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.

കൊച്ചുവീട്ടിൽ സുനിത ജോൺ, പാലാ തോട്ടത്തിൽ ബിന്ദു മധു എന്നിവരാണ് ഭവനങ്ങളുടെ താക്കോൽ ഏറ്റു വാങ്ങുക. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇരു കുടുംബങ്ങളും പുതിയ വീടുകൾ നിർമ്മിക്കുവാൻ തുക കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന അവസരത്തിലാണ് കുടുംബശ്രീ അംഗങ്ങൾ ഇരു കുടുബങ്ങൾക്കും വീടുവെച്ചു നൽകിയത്.

error: Content is protected !!