KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുളിക്കടവിലെ ക്യാമറയിൽ കുടുങ്ങിയ ‘പ്രതി’യെ കണ്ട് പൊലീസുകാർ ഞെട്ടി

എരുമേലി ∙കുളിക്കടവിൽ നിന്ന് തീർഥാടകരുടെ പണവും മൊബൈലും അടങ്ങിയ ബാഗും കവർന്ന ‘പ്രതി’യെ സിസി ടിവി ക്യാമറയിൽ കുടുക്കി എരുമേലി പൊലീസ്. ക്ഷേത്രത്തിനു മുന്നിലെ വലിയതോട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പേട്ട തുള്ളിയ ശേഷം കുളിക്കാനായി ധർമ ശാസ്താക്ഷേത്രത്തിനു മുന്നിലെ കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ മൂർത്തിയുടെ ബാഗ് ആണ് മോഷണം പോയത്. ഇതിൽ മൂർത്തിയുടെ മൊബൈൽ ഫോണും തീർഥാടക സംഘാംഗങ്ങളുടെ പണവും ഉണ്ടായിരുന്നു.

നൂറ് കണക്കിനു തീർഥാടകർ എല്ലാ സമയവും കുളിക്കുന്ന കടവിൽ നിന്ന് ആരോ ബാഗ് മോഷ്ടിച്ചതാകാമെന്നു മൂർത്തിയും പൊലീസും ഉറപ്പിച്ചു. ഇത് കണ്ടെത്താൻ വേണ്ടിയാണ് എരുമേലി പൊലീസ് സ്റ്റേഷനിലെ ഹൈടെക് ക്യാമറ കൺട്രോൾ റൂമിലെ ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. ക്യാമറയിൽ തെളിഞ്ഞ കള്ളനെ കണ്ട് പൊലീസുകാർ ഞെട്ടി. തീർഥാടകർക്കു ഇടയിലൂടെ കൂളായി എത്തി പണവും മൊബൈലും അടങ്ങിയ ബാഗ് കടിച്ചെടുത്തു കൊണ്ടു പോകുന്ന ഒരു തെരുവുനായ

error: Content is protected !!