KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം രാജേന്ദ്ര മൈതാനത്തുള്ള പൊതു കിണർ പൂട്ടിയിടുന്നതായി പരാതി ; താക്കോൽ സ്വകാര്യ വ്യക്തികളുടെ കൈകളിൽ..

പൊൻകുന്നം : പഞ്ചായത്ത് കിണർ പൂട്ടിയിടുന്നതായി പരാതി. പൊൻകുന്നം രാജേന്ദ്ര മൈതാനത്തുള്ള വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ചുവരുന്ന ചിറക്കടവ് പഞ്ചായത്ത് കിണറാണ് പൂട്ടിയിട്ടിരിക്കുന്നത്. ഇതിന്റെ താക്കോൽ സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്ന്ന് ആരോപണമുയർന്നിട്ടുണ്ട്.

വേനലാരാംഭിച്ചു വരുന്നതിനാൽ വ്യാപാരികളും തട്ടുകടക്കാരും വീട്ടുകാരും കുടിനീരിനായി കിണറിന്റെ പക്കൽ എത്തുന്നുണ്ടെങ്കിലും താക്കോലിനായി വ്യക്തികളുടെ കാലുപിടിക്കേണ്ട അവസ്ഥയിലാണ് പൊതുജനങ്ങൾ . കിണറിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോൾ വെള്ളം എടുക്കുന്നത്. ഈ ഭാഗം താഴിട്ട് പൂട്ടിയിരിക്കുകയാണ്. ഈ അടുത്ത നാളു മുതലാണ് ഇത് താഴിട്ടു പൂട്ടാൻ തുടങ്ങിയത്. സ്ഥിരം വെള്ളം എടുക്കുന്നവരുടെ കൈയ്യിലാണ് താക്കോൽ കൂട്ടമുള്ളതെന്ന് പരക്കെ ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ ഈ കിണർ തുറന്നിടുന്നതിനു് അടിയന്തര നടപടി സ്വീകരിക്കണമെന്ന യാവശ്യം ശക്തമായി.

error: Content is protected !!