ചാമംപതാൽ സബ് സെന്ററിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാമംപതാൽ: വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രമായ ചാമംപതാൽ ഇളങ്ങോയി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. 14 ലക്ഷം രൂപ മുടക്കിയാണ് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടുകൂടി ജനകീയ ആരോഗ്യ കേന്ദ്രം പുതുക്കി നിർമ്മിച്ചത് .നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റെജി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. എം. ജോൺ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജി നടുവത്താനി , ശ്രീകാന്ത് .പി. തങ്കച്ചൻ ,ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി ബേബി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് വെട്ടുവേലിൽ, നിഷാ രാജേഷ്, സൗദാ ഇസ്മയിൽ, ഡെൽമ ജോർജ്, ഷാനിദ അഷറഫ്, എസ്. അജിത് കുമാർ, പി .ജെ. ശോശാമ്മ , മെഡിക്കൽ ഓഫീസർ ഡോ ജോർജ് മാത്യു, ജില്ലാ ടെക്നിക്കൽ ഓഫീസർ സുരേഷ് ഹെൽത്ത് ഇൻസ്പെക്ടർ ജയ ജേക്കബ്ബ് നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ എൻജിനീയർ രഞ്ജിനി എന്നിവർ സംസാരിച്ചു.

error: Content is protected !!