ചേപ്പുംപാറയിൽ ദേശീയ പാതയോരത്ത് മാംസാവിഷ്ടങ്ങൾ തള്ളി

പൊൻകുന്നം :കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ചേപ്പുംപാറ വളവിന് സമീപം പാതയോരം കാട്കയറി.മാംസാവിഷ്ടങ്ങൾ ഉൾപ്പെടെ വഴിയരികിൽ തള്ളിയിരിക്കുന്നു.പാതയോരത്ത് വളർന്നു നിൽക്കുന്ന കാടുകൾക്കിടയിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.കാടുപിടിച്ച് കിടക്കുന്ന പാതയോരത്ത് രാത്രി കാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മാലിന്യത്തിൻ്റെ കടുത്ത ദുർഗന്ധമാണ് പ്രദേശത്താകെ അനുഭവപ്പെടുന്നത്. റോഡിലൂടെ സഞ്ചരിക്കുമ്പോൾ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. വാഹനങ്ങളിൽ പോകുന്നവർക്ക് ഉൾപ്പെടെ വലിയ ദുർഗന്ധം അനുഭവപ്പെടുന്നു.. മാംസാവശിഷ്ടങ്ങൾക്കൊപ്പം മറ്റ് മാലിന്യങ്ങളും കൂടുകളിലും ചാക്കിലും കെട്ടി ഇവിടെ തള്ളുന്നുണ്ട്. സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രമായി തന്നെ ഇവിടം മാറിയ സ്ഥിതിയാണ്. മാലിന്യ നിക്ഷേപം മൂലം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട് .ഇവിടെ മാത്രമല്ല ദേശീയ പാതയോരം പൂർണ്ണമായും കാടു വളർന്ന് പന്തലിച്ച സ്ഥിതിയാണ്.യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന വിധം കാട് റോഡിലേയ്ക്ക് വളർന്ന് നിൽക്കുന്ന സ്ഥിതിയാണ്.

error: Content is protected !!