മത്സ്യങ്ങൾക്ക് ഭക്ഷണം നൽകി കാനന യാത്രയിലേക്ക് അയ്യപ്പ ഭക്തർ.
എരുമേലി : മത്സ്യങ്ങളും വെള്ളവും കുറവാണ് പേരൂർതോടിൽ. എങ്കിലും വഴിപാട് തുടരുന്നു സ്വാമിമാർ. ശബരിമല യാത്രയിൽ അയ്യപ്പ ഭക്തർ കാനന പാതയിലേക്ക് പ്രവേശിക്കുന്നത് എരുമേലിയിലെ പേരൂർതോടിൽ നിന്നാണ്.
പണ്ട് ശ്രീ അയ്യപ്പൻ ഇവിടെ നിന്നുമാണ് ശബരിമല വന പാതയിൽ പ്രവേശിച്ചത് എന്നാണ് ഐതിഹ്യം. യാത്ര തുടങ്ങുമ്പോൾ കൈവശം ഉള്ള അവിലും മലരും തോട്ടിലെ മത്സ്യങ്ങൾക്ക് അയ്യപ്പൻ നൽകിയെന്ന വിശ്വാസം ഇന്നും സ്വാമി ഭക്തർ തുടരുന്നു. എരുമേലിയിൽ എത്തിയ ശേഷം പേട്ടതുള്ളൽ കഴിഞ്ഞ് നടന്ന് ശബരിമലയിലേക്ക് പോകുന്നവർ മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന പതിവ് ഈ ഐതിഹ്യം മുൻനിർത്തി തുടരുന്നു. നാട്ടിലെ കുട്ടികൾ ഉൾപ്പടെ വഴിയിൽ അവിലും മലരും വിൽപനയ്ക്കുണ്ട്. പേപ്പറിൽ ചെറിയ കുമ്പിൾ പൊതിയിൽ ആണ് ഇവ വിൽക്കുന്നത്.