കാഞ്ഞിരപ്പള്ളി സ്വപ്‌ന പദ്ധതിയായ ബൈപാസ് മുന്നോട്ട്.. വിദഗ്ദ സംഘം പരിശോധന നടത്തി; പില്ലറുകൾ സ്ഥിപിക്കുന്നതിന്റെ പണികൾ ഉടൻ ആരംഭിക്കും .

കാഞ്ഞിരപ്പള്ളി :ഒന്നര പതിറ്റാണ്ടു മുൻപ് വിഭാവനം ചെയ്‌ത്‌ പ്രാരംഭ നടപടികൾ ആരംഭിച്ച കാഞ്ഞിരപ്പള്ളിയുടെ അഭിമാന പദ്ധതിയായ ബൈപാസ് പദ്ധതിയുടെ കുരുക്കുകളെല്ലാം അഴിച്ച് നിർമാണം തുടങ്ങി കഴിഞ്ഞു. അതിരുകൾ തെളിച്ച് , മണ്ണ് മാറ്റി ലെവൽ ചെയ്ത് , വഴി തെളിക്കുന്ന ജോലികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

പൂർത്തിയായ പണികൾ വിലയിരുത്തുവാനും പില്ലറുകൾ സ്ഥാപിക്കുന്ന സ്ഥലം മാർക്ക്‌ ചെയ്യ്യുവാനും കാഞ്ഞിരപ്പള്ളി എംഎൽ എ ഡോ. എൻ. ജയരാജിനൊപ്പം, കിഫ്‌ബിയുടെയും, RBDCK യുടെയും, RITES ന്റെയും കോൺട്രാക്ടർ കമ്പനിയായ ബാക്ക്ബോണിന്റെയും പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കാഞ്ഞിരപ്പള്ളി മണിമല റോഡിനും, ചിറ്റാർ പുഴയ്ക്കും മുകളിലൂടെ മേൽപ്പാലം നിർമ്മിക്കുന്നതിനായി തൂണുകൾ നിർമ്മിക്കാൻ സ്ഥലം പരിശോധിച്ച് അടയാളപ്പെടുത്തി. അടുത്തയാഴ്ച തൂണുകൾ സ്ഥാപിക്കാൻ പൈലിങ് ജോലികൾ ആരംഭിക്കും. മണ്ണിന്റെ ഉറപ്പും ആഴവും പരിശോധിച്ചു കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികളാണ് അടുത്തയാഴ്ച ആരംഭിക്കുന്നത്.

മറ്റ് തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഒന്നര വർഷത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ചു ബൈപാസ് ഗതാഗതത്തിന് തുറന്ന് കൊടുക്കുവാൻ സാധിക്കുമെന്ന് ഡോ എൻ ജയരാജ്‌ പറഞ്ഞു.

error: Content is protected !!