KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടെ ഡ്രൈവർ മയങ്ങി ; നിയന്ത്രണം തെറ്റിയ തീർത്ഥാടന വാഹനം ഇടിച്ച് റോഡരികിൽ നിന്നിരുന്ന വായോധികൻ  മരിച്ചു. 

കോരുത്തോട്: ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.പുലിക്കുന്ന് സ്വദേശി മാത്യു ജോസഫ് (65) ആണ് മരിച്ചത്. കോരുത്തോട് അടുപ്പുകല്ലേൽപടിക്ക് സമീപം വ്യാഴാഴ്ച രാവിലെ 8.15 നായിരുന്നു അപകടം നടന്നത് . സുഹൃത്തുമായി റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടു വന്ന ശബരിമല തീർത്ഥാടന വാഹനം ഇടിച്ച് അദ്ദേഹത്തെ തെറിപ്പിക്കുകയായിരുന്നു.

ഉടൻതന്നെ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാല മാർ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർ ഓട്ടത്തിനിടയിൽ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
സംസ്ക്കാരം വെള്ളിയാഴ്ച നടക്കും

error: Content is protected !!