ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു: രണ്ടുപേർക്ക് പരിക്ക്

പാലാ- പൊൻകുന്നം റോഡിൽ പൈകയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ കാഞ്ഞിരപ്പള്ളി ഇടക്കുന്നം പാറയ്ക്കൽ ബഷീർ (68), മകൻ സുഹാസ് ബഷീർ(40) എന്നിവർക്ക് പരിക്കേറ്റു.ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടം.ഏറ്റുമാനൂരിൽ പോയി വരികയായിരുന്നു ബൈക്ക് യാത്രികർ. ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ആംബുലൻസ്.

error: Content is protected !!