KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ വീണ്ടും അപകടം ; മിനിലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പൊൻകുന്നം : പൊൻകുന്നം പാലാ റോഡിൽ അപകടങ്ങൾക്ക് ശമനമില്ല. വ്യാഴാഴ്ച രാവിലെ അട്ടിക്കൽ ആർടി ഓഫീസ് ജംഗ്ഷന് സമീപം വച്ച് മിനിലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പൊൻകുന്നത്തെ പച്ചക്കറി വ്യാപാരിയായ പൊൻകുന്നം നരിയനാനി നളത്തിൽ വീട്ടിൽ രവീന്ദ്രൻ(52) ആണ് മരിച്ചത്.

വ്യാഴം രാവിലെ ഏഴരയോടെ കട തുറക്കാനായി ഇറങ്ങിയ രവീന്ദ്രൻ പാലാ റോഡിൽ പഴയ ആർടി ഓഫീസിന് സമീപം മിനി ലോറി ഇടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൗണിൽ ട്രാഫിക്ക് ജാഗഷനു സമീപം വർഷങ്ങളായി പച്ചക്കറിക്കട നടത്തി വരുകയായിരുന്നു രവീന്ദ്രൻ.
പൊൻകുന്നം പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

error: Content is protected !!