സംസ്‌ഥാന ബജറ്റ് നാളെ’ കൈ നിറയെ ലഭിക്കുമോ…? : ധനമന്ത്രി തോമസ് ഐസക് നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍, ജില്ല പതിവില്ലാത്ത പ്രതീക്ഷകളിലാണ്. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള ബജറ്റില്‍ ജില്ലയ്‌ക്കായി ഒട്ടേറെ വികസന പദ്ധതികളുണ്ടാകുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണിക്കുണ്ടായ അപ്രതീക്ഷിത മുന്നേറ്റവും ബജറ്റില്‍ ജില്ലയ്‌ക്കു പ്രത്യേക പരിഗണന ലഭിക്കാന്‍ ഇടയാക്കിയേക്കുമെന്നാണു സൂചന. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മുന്‍ ബജറ്റുകളില്‍ ജില്ലയ്‌ക്കു കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.അതേസമയം, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഫയലില്‍ ഉറങ്ങുകയാണ്. ആദ്യ ബജറ്റു മുതല്‍ പറയുന്നു സിയാല്‍ മോഡല്‍ റബര്‍ കമ്പനി പോലുള്ള വന്‍ പദ്ധതികള്‍ക്കു അഞ്ചു വര്‍ഷത്തിനു ശേഷവും തുടക്കം കുറിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. റബര്‍ വില സ്‌ഥിരതാ പദ്ധതിയില്‍ വര്‍ധന? റബര്‍ വില സ്‌ഥിരതാ പദ്ധതിയില്‍ ഇത്തവണ വര്‍ധനയുണ്ടാകുമെന്നുറപ്പാണ്. 200 രൂപയായി പ്രഖ്യാപിക്കുമെന്നാണു കര്‍ഷക പ്രതീക്ഷയെങ്കിലും ചിലപ്പോള്‍ 175 രൂപയില്‍ ഒതുങ്ങിയേക്കാം. ഏതാനും വര്‍ഷങ്ങളായി റബറിന് താങ്ങുവിലയ്‌ക്കായി 500 കോടി രൂപ വകയിരുത്തുന്നുണ്ടെങ്കിലും മാസങ്ങളുടെ ബില്‍ കുടിശികയാണ്. ഒരു വര്‍ഷം പോലും അനുവദിച്ച തുക പൂര്‍ണമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സിയാല്‍ മാതൃകയിലുള്ള റബര്‍ വ്യവസായ പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനം പോലും നടത്താന്‍ കഴിയാത്തതു കര്‍ഷകരെ നിരാശരാക്കുന്നു. വെള്ളൂര്‍ എച്ച്.എന്‍.എല്ലിന്റെ 500 ഏക്കറില്‍ പാര്‍ക്ക്, ചങ്ങനാശേരിയില്‍ റബര്‍ ഇന്‍കുബേഷന്‍ സെന്റര്‍ എന്നിങ്ങനെയുള്ള മുന്‍ ബജറ്റ് പ്രഖ്യാപനങ്ങളും ഫയലില്‍ ഉറങ്ങി.എച്ച്.എന്‍.എല്ലിനും സിമന്റ്‌സിനും കൈത്താങ്ങ് വെള്ളൂര്‍ എച്ച്.എന്‍.എല്‍. ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാനമുണ്ടാകുമെന്നാണു ഏവരുടെയും പ്രതീക്ഷ. സ്‌ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ട്രാവന്‍കൂര്‍ സിമന്റ്‌സിനു മൂന്നു ബജറ്റുകളില്‍ 10 കോടി രൂപ വീതം പ്രഖ്യാപിച്ചെങ്കിലും തുക ലഭിക്കാന്‍ വൈകിയത് പ്രതിസന്ധിയിലാക്കി. ഒരു ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടു കോടി രൂപ നല്‍കിയതുമില്ല. പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്കു മൂക്കുകുത്തുന്ന കമ്പനിക്ക് ഈ ബജറ്റില്‍ നല്ലൊരു തുക നീക്കിവച്ചാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. നദീ പുനഃസംയോജനത്തിനായി വന്‍ വിജയമായി തീര്‍ന്ന മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടൂരാര്‍ സംയോജന പദ്ധതിയ്‌ക്ക് ഇത്തവണയും തുക വകയിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. മീനച്ചിലാര്‍ സംരക്ഷണം, നെല്‍കൃഷിയ്‌ക്കു പ്രോത്സാഹനം എന്നിങ്ങനെയുള്ള പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.ശബരി റെയില്‍, വിമാനത്താവളം ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബജറ്റിലുണ്ടാകുമോയെന്ന കാര്യം ഏവരും ഉറ്റുനോക്കുന്നു. കിഫ്‌ബിയിലൂടെ പദ്ധതിയ്‌ക്കു ജീവന്‍ വയ്‌പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരുന്നു. ചെറുവള്ളി വിമാനത്താവളത്തിനായി സ്‌ഥലം ഏറ്റെടുക്കുമെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും കോടതി നടപടികളെത്തുടര്‍ന്നു തടസപ്പെട്ടു. 2018ലെ ബജറ്റില്‍ എരുമേലി ഇടത്താവളത്തിനു 19.49 കോടി രൂപ വകയിരുത്തിയെങ്കിലും വികസനം എങ്ങുമെത്തിയിട്ടില്ല. വിനോദങ്ങള്‍ വര്‍ധിക്കുമോ? കുമരകം മുതല്‍ ഇല്ലിക്കല്ല് വരെ നീണ്ടു കിടക്കുന്ന ടൂറിസം മേഖലയുടെ വികസനത്തിന് എത്ര രൂപ നീക്കിവയ്‌ക്കുമെന്നാണ് ഉറ്റുനോക്കുന്നത്. കുമരകം വികസനം, ടൂറിസം സര്‍ക്യൂട്ട് തുടങ്ങി നിരവധി പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡില്‍ തകര്‍ന്നടിഞ്ഞ കായല്‍ ടൂറിസത്തിനു പ്രത്യേക കൈത്താങ്ങും ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നു. ← അമ്പാറയിലും പാറത്തോട്ടിലും സ്റ്റേഷന്, പാലായിലും പൊന്‍കുന്നത്തും സ്റ്റേഷനില്ല പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡ്’ സോളാര്‍ ലൈറ്റുകള്‍ നശിക്കുന്നു → 1 234562 Load Post error: Content is protected !!