പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡ്‌’ സോളാര്‍ ലൈറ്റുകള്‍ നശിക്കുന്നു

:ആധുനിക നിലവാരത്തില്‍ പണിത പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡില്‍ സ്‌ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകള്‍ നശിക്കുന്നു.അപകടത്തില്‍ വാഹനം ഇടിച്ച്‌ തകരുന്ന സോളാര്‍ ലൈറ്റിന്‌ ഒരുലക്ഷത്തി പതിനയ്യായിരം രൂപയാണ്‌ കെ.എസ്‌.റ്റി.പി. നഷ്‌ടപരിഹാരം ഈടാക്കുന്നത്‌.നഷ്‌ടപരിഹാരം ലഭിച്ചിട്ടും ലൈറ്റുകള്‍ പുനസ്‌ഥാപിക്കുവാന്‍ അധികാരികള്‍ ആരും തയ്യാറാകുന്നില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു.ഇങ്ങനെ ഇടിച്ച്‌ റോഡിന്റെ സൈഡില്‍ വീഴുന്ന സോളാര്‍ ലൈറ്റിലെ ബാറ്ററിയും മറ്റ്‌ ഭാഗങ്ങളും മോഷണം പോവുന്നത്‌ നിത്യസംഭവമാണ്‌.
ഓരോ 40 മീറ്ററിനും ഒരു സോളാര്‍ ലൈറ്റ്‌ എന്ന രീതിയില്‍ പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെ 50 കിലോമീറ്ററോളം ദൂരത്തില്‍ നൂറുകണക്കിന്‌ ലൈറ്റുകളാണ്‌ സ്‌ഥാപിച്ചത്‌.ഇതില്‍ ഭൂരിഭാഗവും തെളിയാതിരിക്കുന്നതിനാല്‍ രാത്രി യാത്രക്കാര്‍ വിജനമായ സ്‌ഥലങ്ങളിലെത്തുമ്പോള്‍ ഭീതിയോടെയാണ്‌ കടന്നുപോകുന്നത്‌. 
2015-ല്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുപ്പിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ച കമ്പനിക്കാണ്‌ സോളാര്‍ ലൈറ്റിന്റെ ടെണ്ടര്‍ നല്‍കിയതെന്നും അഴിമതി നേരിട്ട്‌ കാണണമെങ്കില്‍ ഈ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്‌ഥ മനസ്സിലാക്കിയാല്‍ മതിയെന്നും സോളാര്‍ ലൈറ്റുകളുടെ മെയിന്റനന്‍സ്‌ ഉടന്‍തന്നെ നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യാത്രക്കാര്‍ പറയുന്നു.

error: Content is protected !!