പാറത്തോട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം പത്തിന് ; ഒരു വർഷത്തിനുള്ളിൽ പാറത്തോട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വെള്ളം എത്തിക്കും.
പാറത്തോട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി പത്തിന് കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. അഡ്വ. അബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, , ആന്റോ ആന്റണി എംപി,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, ജനപ്രതിനിധികളും, രാഷ്ട്രീയപാർട്ടി നേതാക്കന്മാരും പങ്കെടുക്കും.
ജലജീവിൻ പദ്ധതിയും, ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് ആകെ അടങ്കൽ തുക 73. കോടി രൂപയാണ്.
പാറത്തോട് പഞ്ചായത്തിലെ 6000ത്തിൽ പരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി, ആദ്യ ഘട്ടത്തിൽ, പഞ്ചായത്തിലെ I, 2, 3, 19. എന്നി വാർഡു ഉൾപെടുന്ന പാലപ്രയിൽ വെള്ളമെത്തിക്കും. 2024 അവസാനത്തിൽ മുഴുവൻ വാർഡുകളിലും വെള്ളം എത്തിക്കുവാനാണ് പരിപാടി ‘
കുടിവെള്ളത്തിന്റെ സോത്രസ്, കൊരട്ടി വലിയ കയമാണു്, കുരംതുക്ക്, നാടുകാണി, പാലപ്ര അമ്പലം ഭാഗം, പാലപ്പ്ര ടോപ്പ് എന്നിവിടങ്ങളിൽ ഓവർ ഹെഡ്ഡ് ടാങ്ക് നിർമ്മിക്കുവാൻ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ പണികൾ ഉടനെ ആരംഭിക്കുo. 2020ലെ – പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിലെ സുപ്രധാന വാഗ്ദാനമാണ് നടപ്പാക്കുന്നത്.