KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചിറക്കടവ്: പൊൻകുന്നം -പുനലൂർ റോഡിൽ ചിറക്കടവ് അടിച്ചുമാക്കൽ പാലത്തിന് സമീപം കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറക്കടവ് കളമ്പുകാട്ടുകവല കിഴക്കേൽ ബാലാമണി(55) ആണ് മരിച്ചത്. കിഴക്കേൽ ഹരിദാസിന്റെ ഭാര്യയാണ്.

തിങ്കളാഴ്ച വൈകീട്ട് നാലിന് കാറിടിച്ച് തെറിച്ചുവീണ ബാലാമണി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. സംസ്‌കാരം നടത്തി.

error: Content is protected !!