പാറത്തോട് അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ പണം തട്ടിപ്പ് നടത്തിയതായി പരാതി; പോലീസ് കേസെടുത്തു, വകുപ്പ് തല അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : പാറത്തോട് അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ഇപ്രൂവ്മെന്റ്റ് സൊസൈറ്റിയിൽ സ്ഥിരം നിക്ഷേപം നടത്തിയവരിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി . പണം നഷ്ടപ്പെട്ട എട്ടോളം പേർ പരാതി സമർപ്പിച്ചതായി അറിയുന്നു. സഹകരണ വകുപ്പ് തല അന്വേഷണത്തിനും, പോലീസ് തല അന്വേഷണത്തിനും ഉത്തരവായി. പണം തട്ടിയെടുത്ത പരാതിയിൻമേൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.

പാറത്തോട് അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ഇപ്രൂവ്മെന്റ്റ് സൊസൈറ്റി ജീവനക്കാരിയായ കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിനി ഷിബിന( 35) ഒന്നാം പ്രതിയായതും , സൊസൈറ്റി പ്രസിഡന്റ് സൈമൺ ജോസഫ്, സെക്രട്ടറി റ്റി. എൻ ഹനീഫ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു.

സൊസൈറ്റിയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്താൽ ബാങ്ക് റേറ്റിനേക്കാൾ ഉയർന്ന പലിശ നിരക്ക് നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം 2023 ജനുവരി 11 – ന് 10 ലക്ഷം രൂപയും, 2023 ജൂലൈ 19-ന് 2,75000 രൂപയും, 2023 സെപ്റ്റംബർ 15ന് – 500000 രൂപയും, 2023 സെപ്റ്റംബർ 20ന് 3 ലക്ഷം രൂപയും പിന്നീട് പലപ്പോഴായി 750000 രൂപയും, 2024 ജനുവരി 23ന് 100000 രൂപയും ഉൾപ്പെടെ 29,25000 ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യിച്ച ശേഷം 150000 രൂപ മാത്രം പലിശയായി തിരികെ നല്കിയുള്ളൂ. ബാക്കി പലിശയോ മുതലോ തിരികെ നല്കാതെ പ്രതികൾ കുറ്റകരമായ വിശ്വാസവഞ്ചന നടത്തുകയും ടി തുക ചതിച്ചെടുത്തെന്ന് കാഞ്ഞിരപ്പള്ളി പാറക്കടവ് കുന്നത്ത് എബി ജോൺ നൽകിയ പരാതിയിൽ പറയുന്നു.

കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടത്തണമെന്ന് സഹകരണ വകുപ്പിനും നിർദ്ദേശം നൽകി. സഹകരണ വകുപ്പിലെ മുണ്ടക്കയം യൂണിറ്റ് ഇൻസ്പെക്ടറോട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

error: Content is protected !!