ഗോൾഡൻ ആരോ അവാർഡ് ജേതാക്കളെ ആദരിച്ചു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്കൗട്ട്സ് ആൻഡ് ​ഗൈഡ്സ് കബ് ബുൾബുൾ വിഭാ​ഗത്തിൽ ദേശീയ തലത്തിൽ ​ഗോൾഡൻ ആരോ അവാർഡിന് അർഹരായ കുട്ടികളെ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ആദ്യമായാണ് കബ് ബുൾബുൾ വിഭാ​ഗത്തിൽ ദേശീയതലത്തിൽ ​ഗോൾഡൻ ആരോ അവാർഡ് ലഭിക്കുന്നത്. കൂടാതെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കബ് ബുൾബുൾ വിഭാ​ഗം ഉള്ള ഏക സ്കൂളാണ് എ.കെ.ജെ.എം. സ്കൂൾ. അനുമോദനയോ​ഗത്തിൽ സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ സി. തടം എസ്.ജെ., സ്കൂൾ പ്രിൻസിപ്പാൾ ഫാ അ​ഗസ്റ്റിൻ പീടികമല എസ്.ജെ.,ബുൾബുൾ ജില്ലാ കമ്മീഷണർ ശ്രീമതി ലതിക റ്റി.കെ., ജില്ലാ സ്കൗട്ട് കമ്മീഷണർ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ., ഫ്ലോക് ലീഡർ സിസ്റ്റർ ആനീസ് എസ്.എച്ച്, കബ് മാസ്റ്റർമാരായ സുപ്രഭാകുമാരി, രാജി കെ. രവീന്ദ്രൻ, സ്കൗട്ട് മാസ്റ്റർമാരായ കെ.സി. ജോൺ, ബീനാ കുര്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്കൗട്ട്സ് ആൻഡ് ​ഗൈഡ്സിൻ്റെ കബ് ബുൾബുൾ വിഭാ​ഗത്തിൽ ദേശീയ തലത്തിൽ ​ഗോൾഡൻ ആരോ അവാർഡിന് അർഹരായവർ
 1.⁠ ⁠കുര്യാക്കോസ് ബെന്നി, 2. ഏബൽ എമിൽ, 3. ജുബൽ റോണി, 4. അൽഫോൻസ് ബെന്നി, 5. അവനി കെ.എ., 6. ​ഗൗരിശ്രീ എസ്., 7. ജ്യുവൽ എസ്., 8. ജിയന്ന ജെറാൾ, 9. ലെഹന അഫ്സൽ

error: Content is protected !!