കൂട്ടിക്കൽ പഞ്ചായത്ത് 19.45 കോടി രൂപയുടെ ബഡ്ജറ്റ്;
കാഞ്ഞിരപ്പള്ളി : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ ലൈഫ് ഭവനപദ്ധതിക്കും സമ്പൂർണ്ണശുചിത്വത്തിനും ദുരന്തനിവാരണത്തിനും മുൻഗണന നൽകി,19.45 കോടി രൂപ ആകെ വരവും 18.76 രൂപ ആകെ ചെലവും 69 ലക്ഷം രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി സുധീർ ബഡ്ജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 28259000/- രൂപയും ശുചിത്വ മാലിന്യനിർമ്മാർജ്ജന പദ്ധതികൾക്കായി 5286576/- രൂപയും ദുരന്തനിവാരണപദ്ധതികൾക്കായി 12,50000/-രൂപയും പട്ടികജാതി ക്ഷേമപദ്ധതികൾക്ക് 4605000/-രൂപയും പട്ടികവർഗ ക്ഷേമപദ്ധതികൾക്ക് 580000/-20 വകയിരുത്തി.ജില്ലാ പഞ്ചായത്ത് വിഹിതം ഉൾപ്പെടുത്തി ഷെൽറ്റർ ഹോം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്കും തുക നിക്കി വച്ചിട്ടുണ്ട്.