ഫാ. തോമസ് ഈറ്റോലിൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ. ഫാ. തോമസ് ഈറ്റോലിൽ (87, കൊട്ടാരത്തിൽ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ ( വ്യാഴം, 15-02-2024) രാവിലെ 9.30 ന് ആനിക്കാട് സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷ ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.
( ബുധൻ, 14 -02-2024) വൈകുന്നേരം 4.00 മണി മുതൽ പള്ളി പാരിഷ് ഹാളിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
ആനിക്കാട് ഈറ്റോലിൽ പരേതരായ ജോസഫ് -അന്നമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച്, ആനിക്കാട്,ചെങ്ങളം സ്ക്കൂളുകൾ, ചങ്ങനാശ്ശേരി എസ്. ബി. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി 1967 മാർച്ച് 13 ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. ബൽജിയത്തും അമേരിക്കയിലുമായി ഉപരിപഠനം പൂർത്തിയാക്കി.
ചങ്ങനാശ്ശേരി കത്തീദ്രൽ, കട്ടപ്പന, വണ്ടൻമേട്, കുമളി, വെള്ളാരംകുന്ന്, വെളിച്ചിയാനി, താമരക്കുന്ന്, ആനവിലാസം, ഉപ്പുതറ, ചെങ്കൽ, മണിപ്പുഴ ഇടവകളിലും അമേരിക്കയിലും ശുശ്രൂഷ ചെയ്തു. രൂപതാ സ്ക്കൂൾ കോർപ്പറേറ്റ് മാനേജർ, അസോവ പ്രസിഡന്റ്, സാന്തോം സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് പ്രസിഡന്റ്, സഹ്യാദ്രി കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സെസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ബോർഡംഗം, മുണ്ടക്കയം സാന്തോം കോളജ് ഡയറക്ടർ, കട്ടപ്പന സെന്റ് വിൻസന്റ് കോളജ്, മുണ്ടക്കയം യുവ ജ്യോതിസ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിലും ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. പൊൻകുന്നം ആരാധന മഠം ചാപ്ലയിനായുള്ള ശുശ്രൂഷ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങൾ: ത്രേസ്യാമ്മ ചെറിയാൻ കടിയംകുറ്റിയിൽ ( കടപ്ലാമറ്റം), ഫാ. സെബാസ്റ്റ്യൻ ഈറ്റോലിൽ MCBS ,
പ്രൊഫ.ഇ. ജെ ജോസ് , ഡോ. ഇ.ജെ മാത്യു( എസ്.ബി കോളജ് ചങ്ങനാശ്ശേരി). ഫാ. ജോസഫ് ഈറ്റോലിൽ ( ചങ്ങനാശ്ശേരി അതിരൂപത ) സഹോദരപുത്രനാണ്.