KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് 55 കോടി രൂപയുടെ ബഡ്ജറ്റ്; ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സെന്റർ ; മുണ്ടക്കയം സി.എച്ച്.സി കേന്ദ്രികരിച്ച് മാമോഗ്രാം യൂണിറ്റ്

കാഞ്ഞിരപ്പള്ളി : 55,11,00,084 രൂപ വരവും 54,84,58,800 രൂപ ചെലവും 20,41,284 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷയായി.

എരുമേലി, മുണ്ടക്കയം സി. എച്ച്. സി കൾ കേന്ദ്രീകരിച്ച് ഭിന്നശേഷി കുട്ടികളുടെ സംരക്ഷണത്തിനായി സ്വാന്തനം ഡി സബിലിറ്റി മാനേജ്മെൻ്റ് & ഏർലി ഇൻറർവെൻഷൻ സെൻ്റർ ആരംഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് സുപ്രധാന പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 500 ലേറെ വരുന്ന ഭിന്നശേഷി കുട്ടികൾക്ക് പ്രയോജനപ്രദമാകുന്നതാണ് സ്വാന്തനം ഡിസബിലിറ്റി മാനേജ്മെൻ്റ് & ഏർലി ഇൻറർവെൻഷൻ സെൻ്റർ.പദ്ധതിക്കായി ഉപകരണങ്ങൾ വാങ്ങാനും, ഡി.എം.സി.സജ്ജീകരിക്കാനും നോൺ റോഡ് മെയിൻ്റനൻസ് ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അതോടൊപ്പം ഡോക്ടർമാരുടെയും, വിദഗ്ധരുടെയും മറ്റു പാരാമെഡിക്കൽ, അനുബന്ധ ജീവനക്കാരുടെയും വേതനം ഉൾപ്പെടെ അനുബന്ധ ചെലവുകൾക്കായി 75 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.ഇതിൽ 15 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും 5 ലക്ഷം രൂപ വീതം മറ്റ് ഏഴ് പഞ്ചായത്തുകളും നീക്കിവയ്ക്കും.

   മുണ്ടക്കയം സി.എച്ച്.സി കേന്ദ്രികരിച്ച് മാമോഗ്രാം യൂണിറ്റ് ആരംഭിക്കാനും ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.40 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുവാൻ 51,65,600 രൂപ വകയിരുത്തി. മുണ്ടക്കയം ഫാമിലി ഹെൽത്ത് സെൻറ്ററിൽ  എക്സ് റേ യൂണിറ്റിൻ്റെ പണി പൂർത്തീകരിച്ച് പ്രവർത്തനസജ്ജമാക്കൽ, എരുമേലി കമ്മുണിറ്റി ഹെൽത്ത് സെൻറ്ററിൽ എക്സ് റേ യൂണിറ്റ് എന്നിവയ്ക്ക് തുക ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്. വിവിധ പഞ്ചായത്തുകളുടെ പരിധിയിൽ  കുടിവെള്ളമെത്തിക്കാൻ 51 ലക്ഷത്തി അറുപത്തി അയ്യായിരത്തി അറുനൂറ് രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ഇതുൾപ്പെടെ 55 കോടി 11 ലക്ഷത്തി 84 രൂപ വരവും,54 കോടി 84 ലക്ഷത്തി അൻപത്തെണ്ണായിരത്തി 800 രൂപ ചെലവും 26 ലക്ഷത്തിനാല്പത്തിയോരായിരത്തി 284 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എസ് കൃഷ്ണകുമാർ അവതരിപ്പിച്ചത്.ബഡ്ജറ്റവതരണ യോഗത്തിൽ പ്രസിഡൻ്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.
error: Content is protected !!