KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോയുടെ മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

പൊൻകുന്നം : സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾക്ക് വർധിപ്പിച്ച വില പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സപ്ലൈകോ വിതരണകേന്ദ്രങ്ങളിൽ അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമാണ് മുസ്ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തിയത് . മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം സലിം ധർണ്ണ ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുറസാഖ് സി ഐ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റ്റി.എ.ശിഹാബുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പാല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനസ് കൂരാലി, കെ എം ജിന്നാ, ഹനീഫ പിപി, അക്ബർ.പി.ഇ, അഷ്റഫ് വാഴക്കൂട്ടം, ഷാജഹാൻ.പി.എച്ച്, അബ്ദുറഹ്മാൻ.പി. കെ,മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!