ഏന്തയാർ – മുക്കുളം പാലം നിർമാണ ഉദ്ഘാടനം
ഏന്തയാർ ∙ 2021 ൽ പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലത്തിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു.
4.77 കോടി രൂപ അനുവദിച്ചാണ് പാലം നിർമിക്കുന്നത്. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. എംടി.ഷാബു, സൂസൻ സാറാ സാമുവൽ, പി.ആർ.അനുപമ, അജിത രതീഷ്, മോളി ഡൊമിനിക്, ബിജോയ് ജോസ്, സജിനി ജയകുമാർ, അനു ഷിജു, സജിത്ത്.കെ ശശി , രജനി സുധീർ, പ്രിയ മോഹനൻ, പി.സി.സജിമോൻ, പി.വി.വിശ്വനാഥൻ, മായ ജയേഷ്, ആൻസി അഗസ്റ്റിൻ, കെ.സദാനന്ദൻ, എ.കെ.ഭാസി, ഡി.സുഗുണൻ, ഷാജി ആന്റണി, ജോസഫ് മാത്യു, ജോസ് വരിക്കയിൽ, സണ്ണി ആന്റണി, ജയചന്ദ്രൻ, ബിജു, സണ്ണി തട്ടുങ്കൽ, സുനിൽ, മുക്കുളം, ഫാ. സിജോ അറയ്ക്കപ്പറമ്പിൽ, കെ.വി.സുകുമാരൻ കൈപ്പൻപ്ലാക്കൽ, സാജു കൊല്ലക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.
ഏന്തയാർ ടൗണിൽ നിന്നും ഇടുക്കി ജില്ലയിലെ മുക്കുളം ഭാഗത്തേക്ക് പോകുന്നതിനുള്ള ഏക ഗതാഗത മാർഗമായിരുന്ന പാലം തകർന്നത് മൂലം ജനങ്ങൾ വലിയ ദുരിതത്തിലായിരുന്നു. രണ്ടര കിലോമീറ്റർ അധികം ചുറ്റി വളഞ്ഞ് സഞ്ചരിക്കേണ്ട സാഹചര്യവും നിലനിന്നു. തകർന്ന പാലത്തിനു പകരം പുതിയ പാലം നിർമിക്കുന്നതോടെ കൂട്ടിക്കൽ പ്രളയ ദുരന്തത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു പ്രശ്നത്തിന് കൂടി പരിഹാരമാകും.