അമൽ ജ്യോതിയുടെ റേഡിയോ 90 എഫ് എം നാടിന് സമർപ്പിക്കുന്നു

കാഞ്ഞിരപ്പള്ളി : കേരളത്തിൻറെ സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ തനതായ ശൈലിയിൽ കൂടി അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്. കോട്ടയത്തിൻറെ മലയോര ഗ്രാമീണ പ്രദേശത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൻറെ ലക്ഷ്യം സമൂഹത്തിൻറെ മുന്നിലുള്ള വിവിധ സമസ്യകൾക്ക് എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയുടെ സഹായത്താൽ പരിഹാരം കണ്ടെത്തുക എന്നതാണ്. നമ്മുടെ കൊച്ചു ഗ്രാമത്തിൽ കേരളത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസുകളിൽ ഒന്നായ അമൽ ജ്യോതി സംരംഭക പരിശീലന കേന്ദ്രം അടക്കം വൈവിധ്യമാർന്ന മേഖലകളിൽ ഇരുപതോളം പ്രോഗ്രാമുകളിൽ വിദ്യാഭ്യാസം നൽകി വരുന്നു. 5000 നു മുകളിൽ കുട്ടികൾ പഠിക്കുന്ന, 2500 കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമായ വലിയ ക്യാമ്പസ് ആണ് കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്നത്.

2024, മാർച്ച് 21 വവ്യാഴം രാവിലെ 10 മണിക്ക് അമൽ ജ്യോതി ക്യാമ്പസും നമ്മുടെ ഗ്രാമവും മറ്റൊരു സവിശേഷ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ പോകുന്നു. സമൂഹത്തിൻ്റെ ഹൃദയത്തോട് ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ കാലവും പ്രതിജ്ഞാബദ്ധമായ അമൽ ജ്യോതി സ്വന്തം റേഡിയോ ഔദ്യോഗികമായി നാടിന് സമർപ്പിക്കുകയാണ് നമ്മുടെ മലയോര ഗ്രാമ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി കൂട്ടുക, സാധാരണക്കാരുടെ ഇടയിലേക്ക് എത്തി അവരുടെ ആസ്വാദന തലങ്ങൾക്ക് ഉത്തേജനവും ഊർജ്ജവും അറിവും പകർന്ന് നൽകുക എന്ന ലക്ഷ്യമാണ് റേഡിയോ സംവിധാനം കൊണ്ട് ഉദ്ദേിക്കുന്നത്.

2022 ജൂലൈ മാസത്തിലാണ് റേഡിയോ 90 FM അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ radio 90 FM signal ലഭ്യമാണ്. നിത്യേന 18 മണിക്കൂർ ഇപ്പൊൾ റേഡിയോ പ്രവർത്തന നിരതമായിരിക്കുന്നു. കൃഷിക്കാർ, സാധാരണക്കാർ, വനിതകൾ, യുവാക്കൾ, കുട്ടികൾ എന്നിവരുടെ ശബ്ദമാകുന്നത് വഴി സമൂഹത്തിൽ അവരുടെ അഭിപ്രായങ്ങൾ ഉച്ചത്തിൽ അവതരിപ്പിക്കുവാൻ റേഡിയോ 90 FM പ്രതിജ്ഞാബദ്ധമാണ്. കോളജിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകൻ ഫാ. സിജു ജോൺ ആണ് റേഡിയോ സ്റ്റേഷൻ ഡയറക്ടർ

2024, മാർച്ച് 21 വ്യാഴാഴ്ച, 10 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ കൂടുന്ന പരിപാടിയിൽ ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻപിള്ള Radio 90 FM നാടിന് സമർപ്പിക്കും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട ലോകസഭാ മണ്ഡലം എം പി ആന്റോ ആന്റണി എന്നിവർ സംബന്ധിക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ്പും, അമൽ ജ്യോതിയുടെ മുൻ രക്ഷാധികാരിയും ആയിരുന്ന അഭിവന്ദ്യ മാർ മാത്യു അറക്കൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും അമൽ ജ്യോതി കോളേജ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും റേഡിയോ 90 എഫ് എം ഉം ചേർന്ന് നിർമിക്കുന്ന AJCE റേഡിയോയുടെ (റേഡിയോ സെറ്റ്) പ്രകാശനവും, കേട്ടറിവ് എന്ന പുതിയ പരിപാടിയുടെ ഉദ്ഘാടനവും, റേഡിയോയെ സംബന്ധിക്കുന്ന പുസ്തകത്തിൻറെ പ്രകാശനവും, ഇതിനൊപ്പം നടക്കും.

കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന പരിപാടി 11.30 ന് അവസാനിക്കും. കോളേജ് മാനേജർ ഫാ. ഡോ. മാത്യു പായിക്കാട്ട് സ്വാഗതവും, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് കൃതജ്ഞതയും, ഡയറക്ടർ ഇസഡ്. വി. ളാകപറമ്പിൽ ആശംസയും അറിയിക്കും.

ഫാ. സിജു ജോൺ (സ്റ്റേഷൻ ഡയറക്ടർ ), ഫാ. ജോമി കുമ്പുകാട്ട് (പ്രോഗ്രാം ഡയറക്ടർ ), ഫാ. ബിബിൻ പുളിക്കക്കുന്നേൽ (മീഡിയ കോർഡിനേറ്റർ ), രാധാകൃഷ്ണൻ പി (ഡോക്യുമെൻഡേഷൻ ഓഫീസർ), ജയകൃഷ്ണൻ ആർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫെസർ) സിനോ ആൻറണി( മാർക്കറ്റിങ് മാനേജർ) 90 എഫ് എം എന്നിവർ കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു .

error: Content is protected !!