KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് .ഉദ്ഘാടനം ചെയ്തു

പൊൻകുന്നം :പത്തനംതിട്ട പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് സർക്കാർ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.പൊൻകുന്നം എസ്.ബി.ഐ.ടൗൺ ബ്രാഞ്ചിന് സമീപമാണ് ഓഫീസ് ആരംഭിച്ചത്.

സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റംഗം കെ.എം.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ.ഗിരീഷ്.എസ്.നായർ, ടി.സി. മാത്തുക്കുട്ടി, എൽ.ഡി.എഫ്. നേതാക്കളായ വി.ജി.ലാൽ, അഡ്വ.എം.ഷാജി,അഡ്വ സുമേഷ് ആൻഡ്രൂസ്, രാജൻ ചെറുകാപ്പള്ളിൽ, കെ. സേതുനാഥ്, കെ.ബാലചന്ദ്രൻ, കെ.കെ.സന്തോഷ് കുമാർ, ശ്രീകാന്ത്.എസ്.ബാബു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!