KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനാധിപത്യം, വിജയിക്കുവാൻ ചാഴിക്കാടൻ ജയിക്കണം ലാലിച്ചൻ ജോർജ്

എലിക്കുളം : ജനാധിപത്യം വിജയിക്കുവാൻ തോമസ് ചാഴിക്കാടനെ വിജയിപ്പിക്കണമെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്. ഏൽഡിഎഫ് എലിക്കുളം മണ്ഡലം സമ്മേളനം ഇളങ്ങുളം അമ്പല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു ലാലിച്ചൻ ജോർജ്.

ലോക്കൽ സെക്രട്ടറി കെ.സി. സോണി അധ്യക്ഷനായി. ഷാജു കുമാർ പി.കെ. , വി.എൽ സെബാസ്റ്റ്യൻ, ടോബിൻ കെ. അലക്സ് , സാജൻ തൊടുക, ജിമ്മി ഈറ്റത്തോട്ട് , ഷാജി.എസ്., റ്റോമി കപ്പിലുമാക്കൽ, രാധാകൃഷ്ണൻ എം.കെ, വി.വി.ഹരി,എസ് രാജു, രാജൻ ആരംപുളിക്കൽ, തോമസുകുട്ടി വായ്ക്കാട്ട്, ജൂബിച്ചൻ ആനിത്തോട്ടം, സൂര്യമോൾ, സെൽവി, വിൽസൺ ദീപാ ശ്രീജേഷ്, ആക്ഷാ മോൾ ,ഷേർളി അന്ത്യാ കളം ,സിനി ജോയി , അർച്ചന സദാശിവൻ എന്നിവർ സംസാരിച്ചു.
1001 അംഗ തെരഞ്ഞെടുപ്പു കമ്മറ്റിയെയും തിരഞ്ഞെടുത്തു.

error: Content is protected !!