വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സമാപിച്ചു; ഏന്തയാർ സ്വദേശി ജോബിൻ സെബാസ്റ്റ്യന് മൂന്നാം സ്ഥാനം .

വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന്, പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സമാപിച്ചു . മാർച്ച് 14 മുതൽ 17 വരെയായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്.
. മന്ത്രി പി എ മുഹമ്മദ് റിയാസാണ് മേള ഉദ്ഘാടനം ചെയ്തത്. ആദ്യ ഫെസ്റ്റിവലിന്റെ വൻ വിജയത്തോടെ, അടുത്ത വർഷം മുതൽ, കൂടുതൽ വിപുലമായി മത്സരം സംഘടിപ്പിക്കുവാനാണ് സംഘാടകരുടെ തീരുമാനം.

പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, നേപ്പാള്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ, അന്തർദേശീയ-ദേശീയ- പ്രശസ്ത മത്സരാർത്ഥികളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നിന്നും തിരഞ്ഞെടുക്കപെട്ട 75 പേരാണ് ” സ്‌പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്‌പോട്ട് ” എന്ന വിഭാഗത്തില്‍ മത്സരിച്ചത് . വാശിയേറിയ മത്സരത്തിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള സുശാന്ത് താക്കൂർ ഒന്നാം സമ്മാനം നേടിയപ്പോൾ, നേപ്പാളിൽ നിന്നുള്ള അമൻ ഥാപ്പ രണ്ടാം സ്ഥാനവും, ഏന്തയാർ സ്വദേശിയായ ജോബിൻ സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും നേടി.

ജോബിൻ സെബാസ്റ്റ്യൻ മുഴുവൻ സമയവും പാരാഗ്ലൈഡിങ് പരിശീലിക്കുന്നതിനും, മറ്റുള്ളവർക്ക് പരിശീലനം നല്കുന്നതിനുമാണ് ചിലവഴിക്കുന്നത് . പതിനയ്യായിരത്തിൽ അധികം പ്രാവശ്യം പാരാഗ്ലൈഡിങ് നടത്തിയിട്ടുള്ള ജോബിൻ ദേശീയ തല മത്സങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

error: Content is protected !!