എരുമേലി എം ഇ എസ് കോളേജ് വിദ്യാർത്ഥികൾ മുൻകൈ എടുത്ത് നിർമിച്ച സ്നേഹ വീട് ജില്ലാ കളക്ടർ കൈമാറി.

മുക്കൂട്ടുതറ : അഗതി മന്ദിരത്തിൽ സൗഹൃദ സന്ദർശനത്തിന് ചെന്നപ്പോൾ സ്ഥല പരിമിതിയിൽ ബുദ്ധിമുട്ട് നേരിടുന്ന അന്തേവാസികളെ കണ്ട് സങ്കടപ്പെട്ട വിദ്യാർത്ഥികൾ, സുമനസുകളുടെ സഹായം കൊണ്ട് അവിടെ നിർമിച്ചത് 20 ലക്ഷം ചെലവിട്ട് സ്നേഹ വീട്. കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ആ വീടിന്റെ താക്കോൽ കൈമാറി .

നന്മകൾ നിറഞ്ഞ വീടാണിതെന്നും വിദ്യാർത്ഥി സമൂഹം ഇങ്ങനെ മാതൃക പകരുമ്പോഴാണ് നന്മകളുടെ ലോകം സൃഷ്ടിക്കപ്പെടുന്നതെന്നും കളക്ടർ പറഞ്ഞു. വെച്ചൂച്ചിറ മെഴ്‌സി ഹോമിൽ ആണ് സ്നേഹ വീട് നിർമിച്ചത്. എം ജി യൂണിവേഴ്സിറ്റി സ്നേഹവീട് പദ്ധതി ഭാഗമായി എരുമേലി എം ഇ എസ് കോളേജ് മാനേജ്മെന്റും നാഷണൽ സർവീസ് സ്കീമും ചേർന്നാണ് നിർമാണം നടത്തിയത്.

അദ്ധ്യാപകർ, അനദ്ധ്യാപകർ വിദൃർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, പ്രിൻസിപ്പലിൻറയും സീനിയർ അദ്ധ്യാപകരുടെയും പരിചയക്കാർ ,വ്യാപരി വൃവസായികൾ തുടങ്ങി നിരവധിയാളുകളുടെ സഹകരണത്തോടെയാണ് 1500 ച. അടിയിൽ കെട്ടിടം പൂർത്തികരിക്കാൻ സാധിച്ചത്. യോഗത്തിൽ എംഇഎസ് കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ് മുഖൃ പ്രഭാഷണം നടത്തി. കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം അദ്ധൃക്ഷത വഹിച്ചു. ഷഹാസ് പറപ്പളളി കളക്ടർക്ക് ഉപഹാരം നൽകി ആദരിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ, കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം, പ്രിൻസിപ്പൽ പ്രൊഫ. ഡോ.അനിൽകുമാർ, ഐ ക്യു എസി കോർഡിനേറ്റർ ലഫ്. സബ്ജാൻ യൂസഫ്, വൈസ് പ്രിൻസിപ്പൽ ഷംല ബീഗം, പ്രോഗ്രാം ഓഫീസർ സെബാസ്റ്യൻ പി സേവൃർ, മേഴ്സി ഹോം ഡയറക്ടർ സി.തബിത്ത എന്നിവർ പ്രസംഗിച്ചു.

error: Content is protected !!