ഇഫ്താർ സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും
എരുമേലി : സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും നിരവധി പേരെ പങ്കെടുപ്പിച്ച് പരസ്പരം ആശംസകൾ നേർന്ന് നടന്ന ഇഫ്താർ സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും ശ്രദ്ധേയമായി. എംഇഎസ് യൂത്ത് വിങ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലി എംഇഎസ് കോളേജിലായിരുന്നു പരിപാടി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ അധ്യക്ഷനായിരുന്നു. താലൂക്ക് പ്രസിഡന്റ് സി. യു അബ്ദുൽ കരീമിൽ നിന്നും യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിഫാദ് സലാം പാറക്കൽ ആദ്യ ഭക്ഷ്യ കിറ്റ് ഏറ്റുവാങ്ങി. എംഇഎസ് ജില്ലാ പ്രസിഡന്റ് എം.എം. ഹനീഫ്, കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം, ചാത്തന്നൂർ എഞ്ചിനീയറിങ് കോളേജ് ചെയർമാൻ നജീബ്, ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ് സുധാകരൻ, ബ്ലോക്ക് മെമ്പർ മാഗി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സുബി സണ്ണി, നാസർ പനച്ചി, ഷാനവാസ്, ഭാരവാഹി പി.പി മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.