എംഎൽഎയ്ക്ക് 70,000 രൂപ, എംപിയ്ക്ക് ഒരു ലക്ഷം രൂപയ്ക്കടുത്ത്; മെമ്പർക്ക് 7000
∙ രാവും പകലും നാട്ടുകാരുടെ ദൈനംദിന പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന തദ്ദേശ സ്ഥാപന പ്രതിനിധികൾക്കു ശമ്പളമില്ലാത്ത സേവനത്തിനു ലഭിക്കുന്ന പ്രതിഫലം (ഓണറേറിയം) എത്രയെന്നോ – 7000 മുതൽ 15800 രൂപ വരെ. ഗ്രാമപഞ്ചായത്ത് അംഗത്തിനാണ് ഏറ്റവും കുറഞ്ഞ പ്രതിഫലം – 7000. കൂടുതൽ കോർപറേഷൻ മേയർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും – 15800.
2016 ൽ പുതുക്കി നിശ്ചയിച്ച ഈ തുക തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്ന് കണ്ടെത്തണം. എംഎൽഎയ്ക്ക് 70,000 രൂപ ശമ്പളവും മറ്റ് പല ആനുകൂല്യങ്ങളും ഉണ്ട്. പാർലമെന്റ് അംഗങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്കടുത്ത് ശമ്പളവും ആനുകൂല്യങ്ങളും ഉണ്ട്. തദ്ദേശ പ്രതിനിധികളുടെ പ്രതിഫലം വളരെ തുച്ഛമാണെന്ന അഭിപ്രായമാണ് അംഗങ്ങൾക്ക് അധികവും.
വിവിധ തലങ്ങളിലെ പ്രതിഫലം ഇങ്ങനെ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്- 15800.
വൈസ് പ്രസിഡന്റ് – 13200.
സ്ഥിരം സമിതി അധ്യക്ഷൻ- 9400.
അംഗങ്ങൾക്ക് – 8800.
കോർപറേഷൻ മേയർ- 15800
ഡെപ്യൂട്ടി മേയർ- 13200
സ്ഥിരം സമിതി അധ്യക്ഷൻ- 9400
കൗൺസിലർ-8200
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്- 14600
വൈസ് പ്രസിഡന്റ് – 12000
സ്ഥിരം സമിതി അധ്യക്ഷൻ– 8800
അംഗങ്ങൾ – 7600
നഗരസഭ ചെയർമാൻ- 14600
വൈസ് ചെയർമാൻ-12000
സ്ഥിരം സമിതി അധ്യക്ഷൻ- 9400
കൗൺസിലർ – 7600.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്- 13200
വൈസ് പ്രസിഡന്റ്- 10600
സ്ഥിരം സമിതി അധ്യക്ഷൻ- 8200
അംഗങ്ങൾ 7000.
ഇതിനു പുറമെ അംഗങ്ങൾക്ക് പരമാവധി 1000 രൂപ വരെയും അതിനു മുകളിലുള്ളവർക്ക് 1250 രൂപ വരെയും ഹാജർബത്തയും ലഭിക്കും.