തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ലാറ്റക്സ് മോഷണം പോയി
കാഞ്ഞിരപ്പള്ളി : റബ്ബറിന്റെ വില കൂടിയതോടെ , റബ്ബർ ഷീറ്റും , ലാറ്റക്സും മോഷണം പോകുന്നത് പതിവായി. ചിറ്റടിയിൽ സ്വകാര്യ റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന നാല് വീപ്പ ലാറ്റക്‌സ് മോഷണം പോയതായി പരാതി. പാലയ്ക്കൽ ജോർജ് ജോസഫിന്റെ ഉടമസ്ഥതയിൽ വട്ടക്കാവിലുള്ള തോട്ടത്തിലാണു സംഭവം. മലയോര മേഖലയിൽ പല തോട്ടങ്ങളിൽ ഇത്തരത്തിൽ ലാറ്റക്സ് മോഷണം വ്യാപകമാകുന്നതായും പരാതിയുണ്ട് വട്ടക്കാവിലെ തോട്ടത്തിനുള്ളിൽ 31 വീപ്പകളിലായി ലാറ്റക്സ‌് സൂക്ഷിച്ചിരുന്നു. ഇതിൽ നാല് എണ്ണമാണ് മോഷണം പോയത്.
പിക്കച്ച് പോലെ ഫോർവീൽ ജിപ്പുകൾ മാത്രം കയറി വരുന്ന തോട്ടത്തിൽ അറിയാവുന്ന ആളുകൾ തന്നെയാണ് മോഷണം നടത്തി
യിരിക്കുന്നതെന്നും സംശയം. ഇതോടെ മുണ്ടക്കയം പൊലിസിൽ പരാതി നൽകി ‘
സിസിടിവി ക്യാമറയിൽ പരിശോധിച്ചാൽ മോഷ്ടാക്കളെ കണ്ടെത്താൻ കഴിയുമെന്നാണ് പതിവ്. വീപ്പകളിൽ സൂക്ഷിക്കുന്ന ലാറ്റക്സ് ഒരുമിച്ചാണ് ഇവർ വിൽപനയ്ക്ക് കൊണ്ടുപോകുന്നത് അത് വരെ തോട്ടത്തിൽ തന്നെ സൂക്ഷിക്കുകയാണ് ഇത്തരത്തിൽ മോഷണങ്ങൾ മുൻ കാലങ്ങളിൽ ഉണ്ടായിട്ടില്ല എന്ന തിനാൽ നാളുകളായി ഇതേ രീതി കളാണ് തുടരുന്നത്. എന്നാൽ ചെറിയ വാഹനങ്ങൾ പോലും കടന്നു വരാൻ കഴിയാത്ത എസ്റ്റേറ്റ് റോഡിലൂടെ എത്തി മോഷണം നടത്തിയ സംഭവം ഉണ്ടായതോടെ മലയോര മേഖല യിലെ റബർ കർഷകരും ഉടമക ളും എല്ലാം ആശങ്കയിലാണ്. മോ ഷ്ടാക്കളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് ഇവരുടെ ആവശ്യം