കെ.കെ.ശശികുമാർ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്
പാറത്തോട് : പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.ശശികുമാറിനെ തിരഞ്ഞെടുത്തു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റായിരുന്ന സിപിഐയിലെ വിജയമ്മ വിജയലാൽ മുന്നണി ധാരണ പ്രകാരം രാജിവച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പ് നടത്തിയത്.
സിപിഎം– 5, കേരള കോൺഗ്രസ്(എം)–5 സിപിഐ –3, എസ്ഡിപിഐ –2, കേരള കോൺഗ്രസ്–2. കോൺഗ്രസ് –1, സ്വതന്ത്രൻ –1 എന്നിങ്ങനെ കക്ഷി നിലയുള്ള, എൽഡിഎഫ് ഭരിക്കുന്ന പാറത്തോട് പഞ്ചായത്തിൽ എതിരില്ലാതെയാണ് ശശികുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല . പുതിയ പ്രസിഡന്റായി ശശികുമാറിനെ തിരഞ്ഞെടുത്തതോടെ നിലവിലെ ഭരണസമിതിയിൽ പ്രസിഡന്റ് സ്ഥാനം വഹിച്ചവരുടെ എണ്ണം നാലായി..
പഞ്ചായത്തിലെ രണ്ടാം വാർഡംഗമാണ് കെ.കെ.ശശികുമാർ. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റായിരുന്ന സിപിഐയിലെ വിജയമ്മ വിജയലാൽ മുന്നണി ധാരണ പ്രകാരം രാജിവച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പ് നടത്തിയത്.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ധാരണ പ്രകാരം സിപിഐക്ക് ഒരു വർഷമായിരുന്നു പ്രസിഡന്റ് സ്ഥാനം. കാലാവധി പൂർത്തിയായതോടെയാണ് രാജി. ഇനി ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതു വരെ സിപിഎമ്മിനാണു പ്രസിഡന്റ് സ്ഥാനം. ആദ്യ രണ്ട് വർഷം കേരള കോൺഗ്രസി (എം)നായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇതു പ്രകാരം ആദ്യം ജോണിക്കുട്ടി മഠത്തിനകവും, പിന്നീട് ഡയസ് കോക്കാട്ടും പ്രസിഡന്റായി. പുതിയ പ്രസിഡന്റായി ശശികുമാറിനെ തിരഞ്ഞെടുത്തതോടെ ഭരണസമിതിയിൽ പ്രസിഡന്റ് സ്ഥാനം വഹിച്ചവരുടെ എണ്ണം നാലായി.