KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

മുണ്ടക്കയം : നാടിനെ മുൾമുനിയിലാഴ്ത്തി മണിക്കൂറുകളുടെ തെരിച്ചിലിന് ഒടുവിൽ കൂട്ടിക്കൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കൂട്ടിക്കൽ ടൗണിന് സമീപത്തെ വെട്ടിക്കാനoത്തെ സ്വകാര്യ എൻ പിസ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥികളെയാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കാണാതായത്.

കുട്ടികൾ ബസ്സിൽ കയറി മുണ്ടക്കയത്ത് ഭാഗത്തേക്ക് കുട്ടികൾ പോയെന്ന് കിംവദന്തി പരന്നതോടെ നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. കൂടാതെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കുട്ടികളെ കാണാനില്ലെന്ന് വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ നാട് ഒന്നാകെ കുട്ടികൾക്കായി തിരച്ചിൽ ആരംഭിച്ചു.

ഇതിനിടയിൽ രണ്ടു കുട്ടികളെ പ്ലാപ്പള്ളി ഭാഗത്ത് കണ്ടതായി ചിലർ സൂചന നൽകി. ഇത് അനുസരിച്ച് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും നടത്തിയ തെരിച്ചിലിൽ പ്ലാപ്പള്ളിക്ക് ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിന്നും വൈകിട്ട് ആറരയോടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

error: Content is protected !!