KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്നു പരാതി ; നാടോടി സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു

കാഞ്ഞിരപ്പള്ളി ∙ പാറത്തോട് സ്വദേശിനിയായ 12 വയസ്സുകാരിയെ നാടോടി സ്ത്രീകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് പാറത്തോട് ജംക്‌ഷനിലെ കടയിൽ പോയി മടങ്ങുകയായിരുന്ന കുട്ടി ദേശീയ പാതയിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു പോകുമ്പോൾ രണ്ടു നാടോടി സ്ത്രീകൾ മുഖത്ത് സ്പ്രേ അടിച്ച ശേഷം കയ്യിൽ കയറി പിടിച്ചതായി കുട്ടി പൊലീസിനു മൊഴി നൽകി. കുതറി മാറിയ താൻ ഓടി വീട്ടിൽ കയറുകയായിരുന്നുവെന്നും കുട്ടി പൊലീസിനോടു പറഞ്ഞു.

പൊലീസ് നടത്തിയ തിര‍ച്ചലിൽ 500 മീറ്റർ അകലെയുള്ള പള്ളിപ്പടി ജംക്‌ഷനിൽ നിന്നും ഒരു തമിഴ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു.

എന്നാൽ സ്ഥലത്തു നടത്തിയ അന്വേഷണത്തിലും, സിസിടിവി ക്യാമറകൾ പരിശോധിച്ചതിലും ഇങ്ങനൊരു സംഭവം നടന്നതായോ ഈ സമയത്ത് നാടോടി സ്ത്രീകൾ പരിസരത്തുള്ളതായോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

കുട്ടിയുടെ മുഖത്ത് സ്പ്രേ അടിച്ചതായി പരിശോധിച്ച ഡോക്ടർമാരും സ്ഥിരീകരിച്ചില്ലെന്നും പൊലീസ് അറിയിച്ചു. ആക്രി പെറുക്കി ജീവിക്കുന്ന തമിഴ് സ്ത്രീ മുണ്ടക്കയം പുലിക്കുന്നിൽ 10വർഷമായി സ്ഥിര താമസക്കാരിയാണെന്നും കുട്ടിയുടെ മൊഴിപ്രകാരം ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!