അമൽജ്യോതിക്കു പുതിയ സാരഥ്യം ; അമൽജ്യോതിയുടെ ഡയറക്ടർ – അഡ്മിനിസ്ട്രേർ ആയി ഫാ. ഡോ. റോയി എബ്രഹാം പഴയപറമ്പിൽ നിയമിതനായി

കാഞ്ഞിരപ്പള്ളി : അമൽജ്യോതിയുടെ ഡയറക്ടർ – അഡ്മിനിസ്ട്രേർ ആയി ഫാ. ഡോ. റോയി എബ്രഹാം പഴയപറമ്പിൽ നിയമിതനായി . വിദ്യാഭ്യാസ വിചക്ഷണൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ഏറെ അനുഭവ സമ്പത്ത് നേടിയിട്ടുള്ള റോയിയച്ചൻ, ഇന്ത്യയിലെയും അമേരിക്കയിലേയും പ്രശസ്തമായ, സർവകലാശാലകളിൽ നിന്ന് എം.ബി.എ, എം.എസ്, പി.എച്ച്.ഡി. ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുടെ തന്നെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ കുട്ടിക്കാനം മരിയൻ കോളേജിൻ്റെ പ്രിൻസിപ്പലായി എട്ട് വർഷക്കാലം സേവനമനുഷ്ഠിച്ചു. കോളേജിനെ ഓട്ടോണമസ് പദവിയിൽ എത്തിക്കുന്നതോടൊപ്പം NAAC അക്രഡിറ്റേഷൻ A++ നേടിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. സമീപ വർഷങ്ങളിൽ, അദ്ദേഹം ബാംഗ്ലൂരിലെ പ്രശസ്ത മാനേജ്മന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ XIME യുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

വളരെയേറെ അനുഭവ സമ്പത്തും ഭരണ പാടവുമുള്ള ഫാ. ഡോ. റോയി എബ്രഹാം പഴയപറമ്പിൽ, കോഴിക്കോട് എൻ ഐ ടി യി ൽ നിന്നും അമൽജ്യോതിയിലെത്തിയ പ്രഗത്ഭയായ പ്രിൻസിപ്പൽ ഡോ.ലില്ലിക്കുട്ടി ജേക്കബ്, സിഡാക് മുൻ സീനിയർ ഡയറക്ടർ ഡോ ഇസഡ്.വി ലാക്കപ്പറമ്പിൽ ഗവേഷണമേഖലയിലും സേവനമനുഷ്ടിക്കുന്നതോടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എന്നും മികവ് പുലർത്തുന്ന അമൽജ്യോതിക്ക് എല്ലാ മേഖലകളിലും ശോഭിക്കാനാകുമെന്ന്, മാനേജരും കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളുമായ ഫാ.ബോബി അലക്സ് മണ്ണൻപ്ലാക്കൽ അറിയിച്ചു.

നാല് വിഷയങ്ങളിൽ ബിടെക് കോഴ്സുകളോടെ 2001ലാണ് കാഞ്ഞിരപ്പള്ളി രൂപത കോളജ് തുടങ്ങിയത്. നിലവിൽ കൂവപ്പള്ളിയിലെ 65ഏക്കർ കാമ്പസിൽ 10 ബിടെക് കോഴ്സു കളും രണ്ട് എം.സി.എ കോഴ്സുകളും, എം.ടെക്കും PhD , ഗവേഷണവും വൈവിധ്യമുള്ള മറ്റ് കോഴ്സുകളുമായി കേരളത്തിനകത്തു നിന്നും, പുറത്തുനിന്നുമുള്ള മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഉന്നത നിലവാരത്തിലുള്ള ലാബുകൾ, ലൈബ്രറി, ഹോസ്റ്റൽ, സ്റ്റാർട്ട് അപ് തുടങ്ങി സംസ്ഥാനത്തെ മുൻനിര സ്ഥാപനമായി അമൽജ്യോതി നിലകൊള്ളുന്നു

കേരളത്തിലെ എറ്റവും മികച്ച സാങ്കേതിക ഗവേഷണ കേന്ദ്രങ്ങളിലൊന്നായ അമൽജ്യോതി നിരവധി പേറ്റന്റുകളും, ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്. ബയോ ടെക്നോളജി, കമ്പ്യൂട്ടർ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ രണ്ടു സ്റ്റാർട്പ്പുകൾ പ്രവർത്തിക്കുന്നു. അമൽ ജ്യോതിക്ക് ഓട്ടണോമസ് പദവി ലഭിച്ചതോടെ സിലബസ്, അധ്യയനം, പരീക്ഷ മൂല്യനിർണയം, ഫലപ്രഖ്യാപനം തുടങ്ങിയവ കാലോചിതവും കൃത്യവുമാക്കാൻ സാധിക്കുന്നു എന്ന് മാനേജർ അറിയിച്ചു. മികച്ച വിജയവും, ഉയർന്ന ക്യാംപസ് പ്ലേസ്മെന്റും നൽകുന്ന അമൽജ്യോതി സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ മുൻനിര സ്ഥാപനമാണ്.

error: Content is protected !!